ശ്രീ. കെ.ടി. ജലീൽ
ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് മന്ത്രി
ചുരുക്കം: 
എം(ഇ.എഡ്യു., എംഡബ്ല്യൂ, ഹജ്ജ്, വഖഫ്)
ഇ-മെയിൽ: This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it.
വെബ് സൈറ്റ്: minister-highereducation.kerala.gov.in


നിയോജക മണ്ഡലം
: തവനൂർ

ജീവിതരേഖ

തവനൂരിൽ നിന്നുള്ള നിയമസഭാംഗമായ ഡോ. കെ.ടി. ജലീൽ  എൽ.ഡി .എഫ്. മന്ത്രിസഭയിൽ   ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. 2006 ലും 2011 ലും അദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) സ്വതന്ത്ര സ്ഥാനാർത്ഥിയായാണ്  2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ   വിജയിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

പി.എസ്.എം.ഒ. കോളേജ്  യൂണിയൻ  ചെയർമാൻ , മലപ്പുറം ജില്ലാ കൗൺസിൽ  അംഗം, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്, മാൽക്കോടെക്സ് കർത്താല  ചുങ്കം എന്നിവയുടെ ഡയറക്ടർ ; ജനറൽ സെക്രട്ടറി, കേരള സംസ്ഥാന മുസ്ലീം യൂത്ത് ലീഗ്;മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയർമാൻ, കോഴിക്കോട്  സർവ്വകലാശാല സിൻഡിക്കേറ്റ്   അംഗം, നോർക്ക  റൂട്ട്സ് ഡയറക്ടർ  തുടങ്ങിയ  ചുമതലകളും വഹിച്ചിട്ടുണ്ട്.

മലപ്പുറം വളാഞ്ചേരിയിൽ  കെ.ടി. കുഞ്ഞി മുഹമ്മദിന്റെയും നഫീസയുടെയും പുത്രനായി 1967 മേയ് 30ന് ശ്രീ .ജലീൽ  ജനിച്ചു.

ഭാര്യ     :   ശ്രീമതി. എം.പി. ഫാത്തിമ കുട്ടി
മക്കൾ   :   അസ്മാ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം